ഗുജറാത്ത് കലാപം: കൂട്ടബലാത്സംഗമടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

2 April 2023

2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും കോടതി വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം, കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
പ്രോസിക്യൂഷൻ 190 സാക്ഷികളെയും 334 ഡോക്യുമെന്ററി തെളിവുകളും വിസ്തരിച്ചു, എന്നാൽ സാക്ഷികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും, വിചാരണക്കിടെ 13 പ്രതികള്‍ മരിച്ചെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവില്‍ പറഞ്ഞു.
ഗുജറാത്തിൽ 2002 മാർച്ച് 1 ന് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ അക്രമം അഴിച്ചുവിട്ട ജനക്കൂട്ടത്തിന്റെ ഭാഗമാണ് പ്രതികൾ.