ഓണം വരാഘോഷത്തിന്‍റെ സമാപനത്തിൽ നിന്നും ഗവർണറെ ഒഴുവാക്കി?
സംസ്ഥാന സർക്കാരിന്റെ ഓണം വരാഘോഷത്തിന്‍റെ സമാപനത്തിന്‍റെ ഭാഗമായുള്ള ഘോഷ യാത്രയിൽ നിന്നും ഗവർണറെ ഒഴുവാക്കിയെന്നു ആക്ഷേപം. സാധാരണ ഗവർണർ ആണ് സംസ്ഥാന സർക്കാരിന്റെ ഓണം വരാഘോഷ യാത്രയിലെ മുഖ്യാതിഥി. എന്നാൽ ഇതുവരെയും സർക്കാർ ഔദ്യോഗികമായി ഗവർണറെ ക്ഷണിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഇനി സർക്കാർ ക്ഷണിച്ചാലും ഗവർണർ പങ്കെടുക്കാൻ സാധ്യത കുറവാണ് എന്നാണു രാജ്ഭവൻ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഘോഷ യാത്ര നടക്കുന്ന 12 നു അട്ടപ്പാടിയിൽ ഗവർണർക്കു പരിപാടി ഉള്ളതിനാൽ ആണ് പങ്കെടുക്കില്ല എന്ന് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന വിവരം.
ഇതിനിടെ നിയമ സഭ പാസ്സാക്കിയ ലോകയുക്ത,സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ ഗവർണറുടെ തീരുമാനം നീളും എന്നുറപ്പായി. സർക്കാർ 12 ബില്ലുകളും അയക്കുന്ന മുറയ്ക്ക് നിയമോപദേശം അടക്കം തേടാനാണ് നീക്കം.
കേരള സർക്കാരിന്‍റെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് ചൊവ്വാഴ്ചയാണ് ഔദ്യോഗിക തുടക്കമായത്. തിരുവനന്തപുരം കനകക്കുന്നിൽ ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായി. ഇരുവരും മുഖ്യമന്ത്രി നൽകിയ സ്നേഹോപഹാരം ഏറ്റുവാങ്ങി.