ഗവര്‍ണറുടേത് വ്യക്തമായ സംഘപരിവാര്‍ അജണ്ട; സര്‍വകലാശാലകള്‍ കാവിവത്ക്കരിക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു

single-img
6 December 2023

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ബിജെപി പ്രാതിനിധ്യത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഗവര്‍ണറുടേത് വ്യക്തമായ സംഘപരിവാര്‍ അജണ്ടയെന്നും മന്ത്രി ആരോപിച്ചു. സര്‍വകലാശാലകള്‍ കാവിവത്ക്കരിക്കുക എന്നതാണ് ലക്ഷ്യം. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കും. പ്രാകൃതമായ അന്തരീക്ഷം സര്‍വകലാശാലയില്‍ രൂപപ്പെടുത്താന്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു

എവിടെ നിന്നോ ലഭിച്ച പേരുകളാണ് ഗവര്‍ണര്‍ നല്‍കിയത്. ഒരു പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിന് വിദ്യാഭ്യാസത്തെ ആയുധമാക്കുന്നുവെന്നും സര്‍വകലാശാലകളെ സംഘപരിവാര്‍ വേദികളാക്കി മാറ്റുന്നുവെന്നും മന്ത്രി ആരോപിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്പത് പേര്‍ ബിജെപി പ്രതിനിധികളാണ്. സര്‍വകലാശാലയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് സെനറ്റില്‍ ബിജെപി പ്രാതിനിധ്യം ഉണ്ടാകുന്നത്. നവംബര്‍ 20 നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ സെക്രട്ടറി കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്.