ഹിന്ദുത്വ അജണ്ടയുള്ള ഗവര്‍ണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യും: സീതാറാം യെച്ചൂരി

single-img
24 October 2022

കേരളത്തിലുള്ള സര്‍വകലാശാലകളിലെ വി സിമാര്‍ രാജിവെക്കാൻ ആവശ്യപ്പെടുക വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ പിടിച്ചെടുക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും അദ്ദേഹം വിമർശനമുയർത്തി.

ഗവർണർ സ്വീകരിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യും. ഗവര്‍ണർ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ടയാണ്. ഇപ്പോഴുള്ള സുപ്രിംകോടതിയുടെ വിധി ഒരു കേസിലാണ്. അല്ലാതെ അത് എല്ലാ കേസിലും ബാധകമാകില്ല. കേരളാ ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.