ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് ശരിയായ നടപടി എന്ന് കെ സുധാകരൻ

single-img
4 November 2022

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം അറിയിച്ചില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്ക് ഗവർണർ കത്തയച്ചത് ശരിയായ നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. മുഖ്യമന്ത്രിയും സർക്കാരും തെറ്റ് ചെയ്താൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

മെറിറ്റ് നോക്കിയാണ് വിവിധ വിഷയങ്ങളിൽ കോൺഗ്രസ് പ്രതികരിക്കുന്നതെന്നും ആർഎസ്എസ് നേതാവിനെ കാണാൻ പോയതിലും മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞതിലും തങ്ങൾ ഗവർണറെ വിമർശിച്ചിട്ടുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. യോഗ്യതയില്ലാത്തവരെ വി.സിയായി നിയമിച്ചതടക്കം ഗവർണറുടെ നടപടികളിൽ തെറ്റും ശരിയുമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

അതേസമയം സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. സ്വർണ്ണ കള്ളകടത്ത് വിഷയത്തില്‍ ഇപ്പോഴാണോ ഗവർണർ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എല്ലാവർക്കും അറിയാം.എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. സർക്കാരും ഗവർണറും തമ്മിൽ പല ഏർപ്പാടുകളും നടത്തി.സർക്കാരും ഗവർണറും തമ്മിൽ എന്താണ് തർക്കം?ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സർക്കാരിനെ സഹായിക്കാനാണ് എന്നുംവി ഡി സതീശന്‍ പറഞ്ഞു.