മഹാദായി നദീജല തർക്കം; അമിത് ഷാ പറഞ്ഞത് പച്ചക്കള്ളം എന്ന് ബിജെപി മന്ത്രി

single-img
31 January 2023

ഗോവയും കർണാടകവും തമ്മിലുള്ള മഹാദായി നദീജല തർക്കം കേന്ദ്ര സർക്കാർ വിജയകരമായി പരിഹരിച്ചുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന അവാസ്തവമാണ് എന്ന് ഗോവ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിലേഷ് കബ്രാൾ. ഇത് ആദ്യമായിട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഒരു സംസ്ഥാന നേതാവ് പരസ്യമായി രംഗത്ത് വരുന്നത്.

മഹാദായി നദീജലം തിരിച്ചുവിടാൻ നമ്മുടെ മുഖ്യമന്ത്രി ഒരു സമ്മതവും നൽകിയിട്ടില്ല. അദ്ദേഹം അത് ഒരിക്കലും അത് ചെയ്യില്ലെന്ന് എനിക്കറിയാം. കേന്ദ്ര ആഭ്യന്തരമന്ത്രി എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല,” കബ്രാൾ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന തർക്കത്തിൽ ഗോവയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാബ് വേണ്ടി പാർട്ടിയുടെ ക്യാബിനറ്റ് മന്ത്രിമാർ ഡൽഹി സന്ദർശിക്കുമ്പോൾ അമിത് ഷായോട് പ്രവാസ്തവനയെ സംബന്ധിച്ച വിവരങ്ങൾ ചോദിക്കാം എന്നും കബ്രാൾ കൂട്ടിച്ചേർത്തു.

മഹാദായിയെ ചൊല്ലി ഗോവയും കർണാടകയും തമ്മിലുള്ള നീണ്ട തർക്കം കേന്ദ്രത്തിലെ ബിജെപി പരിഹരിച്ചുവെന്നും നിരവധി ജില്ലകളിലെ കർഷകരുടെ ദാഹമകറ്റാൻ മഹാദായി കർണാടകയിലേക്ക് തിരിച്ചുവിടാൻ അനുവദിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം അമിത് ഷാ കർണാടകയിൽ പ്രസംഗിച്ചത്.