കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും
കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് തന്റെ പുതിയ പാർട്ടിയുടെ രൂപീകരണ പ്രഖ്യാപനം നടത്തും. ജമ്മുവിലെ സൈനിക് കോളനിയില്‍ രാവിലെ 11ന് നടക്കുന്ന റാലിയില്‍ 20,000ത്തോളം ആളുകള്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട മുഴുവന്‍ പേരും റാലിയില്‍ പങ്കെടുക്കും.
മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, പാർട്ടിയുടെ മുൻ പഞ്ചാബ് മുഖ്യമന്ത്രി സുനിൽ ജാഖർ, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, അശ്വനി കുമാർ എന്നിവരുൾപ്പെടെ പാർട്ടിയിൽ നിന്നുള്ള നിരവധി ഉന്നതരുടെ പുറത്തായതിന് പിന്നാലെയാണ് ആസാദിന്റെ രാജി
പാർട്ടി രൂപീകരിക്കുന്നതോടെ ഗുലാം നബി ആസാദിന് ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസുമായി അല്ലെങ്കിൽ പിഡിപി പോലുള്ള മുഖ്യധാരാ പാർട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള അവസരം ഉണ്ടായിരിക്കും. എന്നാൽ ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കില്ല എന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്.
വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ച അതേ ദിവസവും സമയവുമാണ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തുവെന്നത് മറ്റൊരു പ്രത്യേകതയാണ്.