സ്വവർഗ വിവാഹത്തിന് അംഗീകാരം തേടി ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു

single-img
25 November 2022

സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്നു ആവശ്യവുമായി ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രിയോ ചക്രവർത്തി, അഭയ് ദങ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പത്ത് വർഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും ഇപ്പോൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നുമാണ് ഇരുവരും നൽകിയ ഹർജിയിൽ പറയുന്നത്.

സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ സ്വവർഗ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരോട് വിവേചനപരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യത്യസ്ത ജാതിയിലും, മതത്തിലുംപെട്ടവരുടെ വിവാഹം സുപ്രീം കോടതി ഭരണഘടനാപരമായ പരിരക്ഷ നൽകിയിട്ടുണ്ട്. അതുപോലെ സ്വവർഗ വിവാഹത്തിനും ആ പരിരക്ഷ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഒമ്പത് ഹർജികൾ കേരള ഹൈക്കോടതി ഉൾപ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുണ്ട്.