സംസ്കാരചടങ്ങുകൾ പൂർത്തിയായി; സുബി സുരേഷിന് വിടചൊല്ലി നാട്

single-img
23 February 2023

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടി സുബി സുരേഷിന്റെ ഭൗതികശരീരം ചേരാനെല്ലൂർ ശ്മശാനത്തിൽ സംസ്കരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചതിന് ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

സംസ്ഥാനത്തെ സിനിമ-ടെലിവിഷൻ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ഇവിടേയ്ക്ക് നടിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തി. കരൾരോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സുബിയുടെ രോഗം വൃക്കകളെ ബാധിച്ചിരുന്നു. ഉടൻതന്നെ കരൾ‌ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് സുബിയുടെ അപ്രതീക്ഷിത മരണം ഉണ്ടായത് .