നാല് പേർ പുറത്തായത് പൂജ്യത്തിന്; ബാംഗ്ലൂരിനെതിരെ നാണംകെട്ട തോൽവിയുമായി രാജസ്ഥാന്‍ റോയല്‍സ്

single-img
14 May 2023

ഇന്ന് നടന്ന ഐ പി എൽ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ വെറും 59 റണ്‍സിന് പുറത്താകുകയായിരുന്നു .

ഓപ്പണർമാർ ഉൾപ്പെടെ നാല് രാജസ്ഥാന്‍ ബാറ്റര്‍മാരാണ് റൺസ് ഒന്നും നേടാനാകാതെ കൂടാരം കയറിയത്. ടൂര്ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാന്‍റേത്. 2017 ല്‍ കൊല്‍ക്കത്തക്കെതിരെ വെറും 49 റണ്‍സിന് പുറത്തായ ബാംഗ്ലൂരാണ് ഈ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ഒന്നാമതുള്ളത്.

കൗതുകമെന്ന് പറയട്ടെ ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ രാജസ്ഥാന്‍ തന്നെയാണ്. 2009 ല്‍ ബാഗ്ലൂരിനെതിരെ വെറും 58 റണ്‍സിന് രാജസ്ഥാന്‍ കൂടാരം കയറിയിരുന്നു. ഇന്ന് ജയ്പൂരിലും അതേ ചരിത്രം ആവര്‍ത്തിച്ചു.