കെ സുധാകരന്റെ മുൻ പിഎ ബി ജെ പിയില്‍ ചേര്‍ന്നു

single-img
24 April 2024

കെപിസിസി അധ്യക്ഷനും കണ്ണൂർ മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ മുൻ പിഎ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ സുധാകരൻ എംപിയായിരുന്ന 2004-മുതല്‍ 2009-വരെയുള്ള കാലയളവിൽ പി എ ആയി പ്രവർത്തിച്ച കക്കാട് സ്വദേശി വി കെ മനോജ് കുമാറാണ് ചൊവ്വാഴ്ച ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

കണ്ണൂരിലെ എൻ.ഡി.എ ലോക്സഭാ സ്ഥാനാർഥി സി രഘുനാഥ് അദ്ദേഹത്തെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.