മുന്‍ കേന്ദ്രമന്ത്രിയും പ്രശസ്ത‌ അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു

single-img
31 January 2023

മുന്‍ നിയമ മന്ത്രിയും പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷണ്‍ അന്തരിച്ചു. ഡല്‍ഹിയില്‍ വൈകുന്നേരം 7 മണിക്കാണ് അന്ത്യം സംഭവിച്ചത്. 97 വയസായിരുന്നു.മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ മകനാണ്. 1977-79 കാലത്തെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി കേസുകളില്‍ മനുഷ്യാവകാശത്തിന്റെ പക്ഷത്ത് നിന്ന ശാന്തി ഭൂഷണ്‍ അഴിമതിക്കെതിരേയും ശക്തമായി പോരാടി.1980ല്‍ ‘ പ്രശസ്ത എന്‍ജിഒ ആയ ‘സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു