മുന്‍ ബിഡിജെഎസ് നേതാവ് വി ഗോപകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

single-img
19 March 2023

മുന്‍ ബിഡിജെഎസ് നേതാവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കേരളത്തിലെ സിഇഒയുമായിരുന്ന വി ഗോപകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

വി ഗോപകുമാറിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്റെ പ്രവര്‍ത്തി പരിചയം പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ മുന്നോട്ട് പോക്കിനെ സഹായിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയിലൂടെ മാത്രമേ കേരളത്തില്‍ ഇനി ഒരു മാറ്റം സാധ്യമാകുകയുള്ളു എന്ന് വി ഗോപകുമാര്‍ പ്രതികരിച്ചു.

ബിഡിജെഎസ് നേതാവായിരുന്ന അദ്ദേഹം 2021ലാണ് പാര്‍ട്ടി വിടുന്നത് തുടര്‍ന്ന് ഭാരതീയ ജന സേന (ബിജെഎസ്) രൂപീകരിച്ചു. അതിനുമുമ്ബ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കേരളത്തിലെ വൈസ് പ്രസിഡന്റും സിഇഒ ആയും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് കോര്‍പ്പറേറ്റ് മേഖലയില്‍ 26 വര്‍ഷത്തെ അനുഭവ പരിചയമുണ്ട്.