ടിക്കറ്റ് നിഷേധിച്ചു; മുൻ മുൻ എഎപി കൗൺസിലർ ട്രാൻസ്മിഷൻ ടവറിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു

single-img
13 November 2022

വരാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ എഎപി കൗൺസിലർ ഹസീബ് ഉൾ ഹസൻ, ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാൻസ്മിഷൻ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഇയാളെ താഴെയിറക്കാൻ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും സ്ഥലത്തുണ്ട്.

ശനിയാഴ്ച ആം ആദ്മി പാർട്ടി 250 വാർഡുകളുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള 117 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കിയിരുന്നു. വെള്ളിയാഴ്ച എഎപി 134 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. ഈ രണ്ടു ലിസ്റ്റിലും ഹസീബ് ഉൾ ഹസൻ ഇടം പിടിച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

അതേസമയം ഡിസംബർ 4 ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രി കെജ്രിവാൾ പുറത്തിറക്കി. 10 ഉറപ്പുകൾ പാലിക്കാൻ ഞങ്ങൾ പ്രവർത്തിക്കും. ഡൽഹിയിലെ തെരുവുകൾ വൃത്തിയാക്കുകയും മാലിന്യക്കൂമ്പാരത്തിന്റെ പ്രശ്‌നം പരിഹരിക്കുകയും പാർക്കുകളുടെ സൗന്ദര്യവൽക്കരണവും നടത്തുമെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായി എംസിഡിയെ അഴിമതി രഹിതമാക്കുമെന്നും വാഹന പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എംസിഡി തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകുമെന്ന് കെജ്രിവാൾ ഉറപ്പുനൽകി.

തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ നടപടികൾ പുരോഗമിക്കുകയാണ്. നവംബർ 14 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി, ഫോമുകളുടെ സൂക്ഷ്മപരിശോധന നവംബർ 16 ന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 19. എംസിഡി തിരഞ്ഞെടുപ്പ് ഡിസംബർ 4 ന് നടക്കും. വോട്ടെണ്ണൽ നടക്കും. ഡിസംബർ 7