പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ചില്ല; പാലക്കാട് ഹോട്ടലുടമയെ മര്‍ദ്ദിച്ചു

single-img
16 May 2024

പുറത്തുനിർത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ചു നൽകാത്തതിന് പാലക്കാട് ഹോട്ടലുടമയെ യുവാക്കള്‍ മര്‍ദ്ദിച്ചു. കടയും തകര്‍ത്തു. ജില്ലയിലെ നാട്ടുകല്ലില്‍ കാറിലേക്ക് ഭക്ഷണം കൊടുത്തയക്കാത്തതിനാണ് ഹോട്ടലുടമയെ യുവാക്കള്‍ മര്‍ദ്ദിച്ചത്. കടയിലെ ഫര്‍ണ്ണിച്ചറുകളും ഗ്ലാസുകളും സംഘം തകര്‍ത്തിട്ടുണ്ട്.

യാസ് കഫേ എന്ന സ്ഥാപനത്തിന്റെ ഉടമ സര്‍ജലിനാണ് മര്‍ദ്ദനമേറ്റത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ആറ് പേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറയുന്നു.സംഭവത്തിൽ ആറുപേർക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.