ആദ്യം ക്രിസ്മസ് കേക്കുമായി പോകും, പിന്നീട് നിയമം ഉപയോഗിച്ച് നേരിടും; എഫ്.സി.ആര്‍.എ നിയമ ഭേദഗതിക്കെതിരെ കെ സി വേണുഗോപാല്‍
30 March 2026

വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആര്‍.എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു.
ക്രിസ്തുമസിന് കേക്കുമായി പോകുവുക എന്നിട്ട് നിയമം ഉപയോഗിച്ച് നേരിടുക. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമം. ചെറിയ വിദേശ സഹായം നേടിയാല്‍ ആ സ്ഥാപനം ഏറ്റെടുക്കാന്‍ വഴി ഒരുക്കുന്ന ബില്‍. ഇതൊരു വിചിത്ര ബിലാണ്. പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് എതിര്‍ക്കും. ആദ്യം വഖബ് ബില്‍ വഴി മുസ്ലിമുകളെ ഉന്നമിട്ടു. ഇപ്പോള്‍ എഫ്.സി.ആര്‍.എ ഭേദഗതി വഴി ക്രൈസ്തവരിലേക്ക് ഇനി സിഖുകാരെ കൂടി പിടിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.


