ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു; സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ

single-img
13 April 2023

രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ പുരോഹിതന്മാർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണങ്ങൾ തടയാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രാജ്യത്ത് ക്രൈസ്തവർക്ക് എതിരായി നടക്കുന്ന അക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എല്ലാ മതത്തിൽ പെട്ടവർക്കും നിയമ പ്രകാരമുള്ള തുല്യ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കം പോലും രാജ്യത്ത് ക്രൈസ്തവ വേട്ടയായി ചിത്രീകരിക്കുന്നു. ഹർജിക്കാർ സമർപ്പിച്ച കണക്കുകൾ തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് വിഷയം വാദിച്ചത് .ബാംഗ്ലൂർ രൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണ് വിഷയത്തിലെ ഹർജിക്കാർ.