തീറ്റ മത്സരം; തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു
14 September 2024
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾക്കിടെ നടത്തിയ തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി. സുരേഷാണ് മരിച്ചത്.
മത്സരത്തിനിൽ ഇഡ്ഢലി വിഴുങ്ങുന്നതിനിടെ തൊണ്ടയിൽ യാദൃശ്ചികമായി കുടുങ്ങുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.