മുസ്ലീം സമുദായത്തെ അപമാനിക്കുന്നു; ഉർഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് ഫൈസൻ അൻസാരി

single-img
15 February 2023

പ്രശസ്ത മോഡൽ ഉർഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കാൻ നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫൈസൻ അൻസാരി. ഉർഫി വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ഫത്വ പുറപ്പെടീവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നത്.

ഉർഫിയുടെ മരണശേഷം പള്ളിയിൽ ഖബർ സ്ഥാനം നിരോധിക്കണമെന്നാണ് ഫൈസാൻ അപേക്ഷയിൽ പറയുന്നത്. അതേസമയം, വ്യത്യസ്തമായ വസ്ത്രധാരണ രീതികൊണ്ട് സോഷ്യൽ മീഡിയയിലും പുറത്തും ശ്രദ്ധ നേടിയ മോഡലാണ് ഉർഫി ജാവേദ്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും സോഷ്യൽ മീഡിയ അറ്റാക്കും നടി നേരിട്ടിട്ടുണ്ട്.

അതേസമയം, താൻ ഇസ്‌ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ല എന്നും ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഉര്‍ഫി ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു.