കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പം; എന്നാൽ ലീഗ് കൂടെയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
28 October 2022

കേരളത്തിലെ കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ ഗവർണർക്കൊപ്പമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . രമേശ് ചെന്നിത്തല, വിഡി സതീശൻ , കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർ ഗവർണ്ണർക്കൊപ്പമാണ്, എന്നാൽ മുസ്ലിം ലീഗ് ഒപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് നിലവിൽ പരിഗണയിലില്ലെന്നും ഭരണഘടനാപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ‘കോടതിയുടെ വിധി എല്ലാ വിസി മാർക്കും ബാധകമല്ല, ഒരു കേസിൽ മാത്രമാണ് വിധി. അതുപോലും അന്തിമ വിധിയല്ല.

ഇവിടെ സിപിഎം കോടതി വിധി വിശദമായി തന്നെ പരിശോധിച്ചു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന് അവശ്യപ്പെടുന്നതൊന്നും ഇപ്പോൾ പരിഗണനയിൽ ഇല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല, അതിനെ അതിനെ ശക്തമായി എതിർക്കും’, എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.