മൂന്നാറിൽ അതിശൈത്യം; ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ്

single-img
16 December 2025

മൂന്നാറിൽ കഠിനമായ മഞ്ഞുവീഴ്ചയും അതിശൈത്യവും അനുഭവപ്പെടുന്നു. ഡിസംബർ പകുതിയെത്തിയതോടെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് മൂന്നാറിൽ രേഖപ്പെടുത്തി.

മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചെണ്ടുവര എന്നീ പ്രദേശങ്ങളിലാണ് മൂന്ന് ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ താപനില മൈനസിലേക്കു പോകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നിലനില്ക്കുന്നു. അതേസമയം, അതിശൈത്യത്തിനിടയിലും പകൽസമയത്ത് താപനില 22 ഡിഗ്രി സെൽഷ്യസോളം ഉയരുന്നുണ്ട്.

മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാൻ സഞ്ചാരികൾ വലിയ തോതിൽ എത്തുന്നുണ്ട്. ക്രിസ്തുമസ്–പുതുവത്സര അവധിക്കാലം ആരംഭിക്കുന്നതോടെ ടൂറിസ്റ്റ് തിരക്ക് കൂടുതൽ ഉയരുമെന്നാണ് കണക്കുകൂട്ടൽ.