നടക്കുന്നത് ബോഡി ഷെയിമിങ്ന്റെ എക്സ്ട്രീം ലെവൽ; പരാതി നൽകുമെന്ന് ഹണി റോസ്

single-img
11 November 2022

തനിക്കെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിങ്ങിനെയും ട്രോളുകളെയും കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്. നടക്കുന്നത് ബോഡി ഷെയ്മിങ്ങിന്റെ ഭായനകമായ വെർഷനാണെന്നും അതിനെതിരെ പരാതി കൊടുക്കുക എന്നല്ലാതെ വേറെ വഴിയില്ലെന്നും ഹണി റോസ് പറയുന്നു.

അതേസമയം തന്നെ എത്രയെന്നും പറഞ്ഞാണ് പരാതി കൊടുക്കുകയെന്നും ഹണി ചോദിക്കുന്നു. വിനോദ ചാനലായ . മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ ഈ പ്രതികരണം.

ഹണി റോസിന്റെ വാക്കുകൾ :

എനിക്കെതിരെ ഇപ്പോൾ ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. സാധാരണ ഈ രീതിയിലുള്ള വാർത്തകളൊന്നും ഞാൻ സെർച്ച് ചെയ്യാറില്ല. സ്വഭാ​വികമായിട്ടും അതെല്ലാം നമ്മുടെ മുന്നിൽ വരുമല്ലോ. ആദ്യ കാലത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ ഇക്കാര്യത്തിൽ എന്ത് പ്രൂവ് ചെയ്യാനാണ് നമ്മൾ.

നിലവിൽ ബോഡി ഷെയിമിങ്ന്റെ എക്സ്ട്രീം ലെവൽ ആണ് പോയ്ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല. എന്നാലും എത്രയെന്ന് വച്ചിട്ടാണ് പരാതി കൊടുക്കുക. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്. നമ്മള്‍ പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രം ചെയ്യുന്നതാണ്. അതല്ലാതെ എല്ലാവരും ഇങ്ങനെയല്ല. നമ്മുടെ ഫാമിലിയിൽ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി ഞാൻ എവിടെയും കണ്ടിട്ടില്ല.

സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്ന ആളുകൾ ചിലപ്പോൾ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മൾ പുറത്തിറങ്ങുമ്പോൾ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകൾ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.