നിയമിച്ചത് ആർഎസ്എസ് സർക്കാരാണ് എന്നത് ശരി; ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു എന്നതിന് തെളിവില്ല: കെ സുധാകരൻ

single-img
20 October 2022

നിയമിച്ചത് ആർഎസ്എസ് സർക്കാരാണ് എന്നത് ശരിയാണെങ്കിലും കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു എന്നതിന് തെളിവില്ലെന്ന് കെപിസിസിഅധ്യക്ഷൻ കെ.സുധാകരൻ. അതിനാൽ തന്നെ അത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഉന്നയിച്ച വിഷയങ്ങളിൽ ന്യായമുണ്ട്. അതേസമയം ഉന്നയിച്ച വിമർശനങ്ങളിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാറില്ല എന്ന് സുധാകരൻ കുറ്റപ്പെടുത്തി. മന്ത്രിസഭയിൽ നിന്നും മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് ഭരണഘടനപരമായി അധികാരമില്ല എന്നും സുധാകരൻ കൂട്ടിച്ചേർത്തു .