ശോഭയുടെ വാദം തെറ്റ്; തിരൂർ സതീശന്റെ വീട്ടിൽ ശോഭ സുരേന്ദ്രൻ എത്തിയതിനുള്ള തെളിവുകൾ പുറത്ത്
4 November 2024
കെ സുരേന്ദ്രനെതിരെ കള്ളപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത് വന്നു . ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തിരൂർ സതീശ് പുറത്തുവിട്ടത്.
സതീശന്റെ ഭാര്യയോടും മകനോടും ഒപ്പം വീടിനകത്ത് നിൽക്കുന്നതാണ് ചിത്രം. അതേസമയം, സതീശൻ്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അതിനിടെ, കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണ സംഘം വിശദമായ നിയമോപദേശം തേടി. പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ യോഗം ചേർന്ന് തിരൂർ സതീശിൽ നിന്ന് മൊഴി രേഖപ്പെടുത്തും.