വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു തുറന്ന ചർച്ചയ്ക്ക് തയാറെന്ന് യൂജിൻ പെരേര

single-img
5 December 2022

വിഴിഞ്ഞം സമരം തീർക്കുന്നതുമായി ബന്ധപ്പെട്ടു തുറന്ന ചർച്ചയ്ക്ക് തയാറാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. മന്ത്രി തല സമിതി ക്ഷണിച്ചാൽ ചർച്ചക്ക് പോകും എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതിനിടെ വിഴിഞ്ഞത്ത് സമാധാന സന്ദേശവുമായി സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ വിഴിഞ്ഞം സന്ദർശിച്ചത്. മുൻ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിലുണ്ടായിരുന്നത്.

അതെ സമയം സമരം തീർക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിസഭ ഉപസമിതിയുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെയും തുടരും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീരശോഷണം സംബന്ധിച്ച പഠനത്തിൽ സമര സമിതിയെ ഉൾപ്പെടുത്തുന്ന വിഷയത്തിലും, CSR ഫണ്ട് ഉപയോഗിച്ച് വാടക കൂട്ടുന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് നാളെയും ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചതു.