സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് 1 എന്നെഴുതണ്ട; ശശി തരൂരിന്റെ പരാതി അംഗീകരിച്ചു തെരഞ്ഞെടുപ്പ് സമിതി

single-img
16 October 2022

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന ശശി തരൂരിന്റെ പരാതി വിജയിച്ചു. നേരത്തെ പറഞ്ഞപോലെ വോട്ട് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് 1 എന്നെഴുതണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി തിരുത്തി.

നിലവിൽ എല്ലാവരും ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി. എന്നാൽ ഇതോടൊപ്പം ഗുണന ചിഹ്നമോ, ശരി മാര്‍ക്കോ ഇട്ടാല്‍ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറില്‍ ആദ്യം പേരുള്ള ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തയിരുന്നു .

ഇതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നാളെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.