ബലാത്സംഗ പരാതി തീര്‍ത്തും വ്യാജം; നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; കെപിസിസിക്ക് എൽദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം

single-img
20 October 2022

ബലാത്സംഗക്കേസില്‍ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കെപിസിസിക്ക് വിശദീകരണം നല്‍കി എൽദോസ് കുന്നപ്പിള്ളി എംഎല്‍എ. താൻ കേസില്‍ നിരപരാധിയെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എംഎല്‍എ വിശദീകരണത്തിൽ പറയുന്നു.

വിഷയത്തിൽ തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാവണമെന്നും വക്കീല്‍ മുഖേന കെപിസിസിക്ക് വിശദീകരണം നല്‍കിയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒരു പി ആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലക്കാണ് താൻ യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് പറയുന്നു.

അതേപോലെ തന്നെ തനിക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാകും. യുവതിക്കെതിരെയുള്ള കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എല്‍ദോസ് നല്‍കിയിട്ടുണ്ട്. അതേസമയം, എംഎല്‍എ നൽകിയിട്ടുള്ള വിശദീകരണം പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.