പി കെ ബിജുവിന് ഇ ഡി നോട്ടീസ്; വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം

single-img
2 April 2024

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന് ഇ ഡി നോട്ടീസ്. വ്യാഴ്യാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. സിപിഎമ്മിൻ്റെ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ എം ആർ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

കേസിൽ മുൻ എംപിക്ക് പങ്കുണ്ടെന്നും അത് പി കെ ബിജുവാണെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. കോൺഗ്രസ് നേതാവായ അനിൽ അക്കര പി കെ ബിജുവിൻ്റെ പേര് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയിരുന്നു. പക്ഷെ പി കെ ബിജു ഈ ആരോപണങ്ങൾ നിഷേധിക്കുകയും തെളിവുകളുണ്ടെങ്കിൽ പുറത്ത് വിടാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

അതേപോലെ തന്നെ കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായി പി കെ ബിജുവിന് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ ആരോപണവും പി കെ ബിജു നിഷേധിച്ചിരുന്നു.