റേവ് പാർട്ടിയിൽ മയക്കുമുരുന്ന് ഉപയോഗം; തെലുങ്ക് നടി ഹേമ അറസ്റ്റിൽ

single-img
3 June 2024

ബംഗളൂരു റേവ് പാർട്ടിയിൽ മയക്കുമുരുന്ന് ഉപയോഗിച്ച കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിലായി. ഇലക്ട്രോണിക്‌സ് സിറ്റിക്ക് സമീപം കോൺ കാർഡിൻ്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്, ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്.

റേവ് പാർട്ടിയിൽ പിടിയ്ക്കപ്പെട്ടവരിൽ 59 പുരുഷന്മാരുടെ രക്തസാമ്പിളുകളും മയക്കുമരുന്നിന് പോസിറ്റീവ് ആണെന്ന് പരിശോധിച്ചപ്പോൾ 27 സ്ത്രീകളുടെ രക്തസാമ്പിളുകൾ പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പാർട്ടിയിൽ ഒട്ടേറെ ആളുകൾക്കെതിരെ പൊലീസ് കേസ് ചുമത്തിയിട്ടുണ്ട്.
റേവ് പാർട്ടിയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 17 എംഡിഎംഎ ഗുളികകളും കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു.

ആന്ധ്രാപ്രദേശിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള 25 സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ പങ്കെടുത്തത്. റേവ് പാർട്ടിയിൽ പങ്കെടുത്തതിന് ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തവരിൽ മറ്റൊരു തെലുങ്ക് നടൻ ആഷി റോയ് ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നാണ് ആഷി പോലീസിനോട് പറഞ്ഞത്.