എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല; മെയ് നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു: കെസി വേണുഗോപാൽ

single-img
29 April 2026

താൻ എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. മെയ് നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നല്ല ഫലം കിട്ടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം കേരളത്തിൽ യുഡിഎഫ് തിരിച്ചുവരുമെന്ന് കാണിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.