മതവികാരം ഉണർത്താൻ ശ്രമം; നിർമല സീതാരാമനെതിരെ പരാതി നൽകി ഡിഎംകെ

single-img
19 March 2024

കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. മാർച്ച്‌ 16ന് മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്.

ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പരാമർശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി. മതവികാരം ഉണർത്താൻ ശ്രമിച്ചെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്.ഭാരതി ആരോപിച്ചു.