തീയറ്ററില്‍ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍

single-img
30 June 2023

തന്റെ സിനിമയുടെ റിലീസ് ദിവസം തീയറ്ററില്‍ ചിത്രം കാണാൻ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍. കൊച്ചിയിലെ തീയറ്ററിലാണ് ‘ഞാന്‍ പിന്നെയൊരു ഞാനും’ എന്ന സിനിമകാണാൻ അദ്ദേഹം എത്തിയത് .എന്തായാലും രാജസേനന്‍റെ ഈ പുതിയ ലുക്ക് സിനിമ കാണാന്‍ എത്തിയവരെയും സിനിമയുടെ അണിയറക്കാരെയും ഞെട്ടിച്ചു.

അഞ്ച് വർഷം നീണ്ട ഇടവസിലേയ്ക്ക് ശേഷം ശേഷം രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ്’ഞാന്‍ പിന്നെയൊരു ഞാനും’ . ഈ സിനിമയുടെ തിരക്കഥയും രാജസേനന്‍റെതാണ്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്.