യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഡിംപിള്‍ യാദവ്; ഭൂരിപക്ഷം രണ്ടരലക്ഷത്തിലധികം

single-img
8 December 2022

സമാജ് വാദി പാര്‍ട്ടിയുടെ മുതിർന്ന നേതാവായിരുന്ന മുലായംസിങ് യാദവിന്‍റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയിലെ മെയിന്‍പുരി ലോകസഭാ സീറ്റിൽ സമാജ്‍വാദി പാര്‍ട്ടിക്ക് മികച്ച വിജയം. മുലായംസിങ് യാദവിന്‍റെ മരുമകളായ ( അഖിലേഷ് യാദവിന്റെ ഭാര്യ ) ഡിംപിള്‍ യാദവ് രണ്ടരലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

നേരത്തെ 2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ 94,389 ആയിരുന്നു മുലായം സിംഗ് നേടിയ ഭൂരിപക്ഷമെങ്കിൽ ഇത്തവണ 2,88,461 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡിംപിൾ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്.

അതേ സമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുകയാണ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കാണ് ലീഡ്. രണ്ടിടങ്ങളിലും ബിജെപി പിന്നിലാണ്.