സംവിധാനം ചെയ്യുന്ന സിനിമയിൽ ഇനി അഭിനയിക്കില്ല: ദിലീഷ് പോത്തൻ

single-img
23 December 2022

താൻ സ്വയം സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ ഇനിമുതൽ അഭിനയിക്കുന്ന പരിപാടി നിർത്തിയെന്ന് തുറന്ന് പറഞ്ഞ്സം വിധായകനും നടനുമായ ദിലീഷ് പോത്തൻ. ഫഹദ് നായകനായ മഹേഷിന്റെ പ്രതികാരത്തിൽ മാത്രമാണ് അങ്ങനെ ചെയ്തതെന്ന് ദിലീഷ് പറഞ്ഞു.

നാം സ്വന്തം ചിത്രത്തിൽ അഭിനയിക്കുമ്പോൾ അഭിനയത്തെ ജഡ്ജ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാനാണെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് സ്ട്രെസ് ഉണ്ടാകുന്ന കാര്യമാണെന്നും താരം പറഞ്ഞു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഒരു സീൻ മാത്രമേ ആദ്യം ചെയ്തിരുന്നുള്ളൂ, ബാക്കി മറ്റ് ഷൂട്ടെല്ലാം കഴിഞ്ഞ് ഒരു പ്രത്യേക ഷെഡ്യൂൾ വെച്ച് പൂർത്തിയാക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ സിനിമയായ കാപ്പയുടെ പ്രമോഷന്റെ ഭാഗമായി ഓൺലൈൻ ചാനലായ മൈൽസ്റ്റോൺ മേക്കേഴ്സ്റ്റിനോട് സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തൻ. ഇന്നലെയായിരുന്നു കാപ്പ തീയേറ്ററുകളിൽ എത്തിയത്.