പ്രതികൂല കാലാവസ്ഥ; ദിലീപ് ചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ന്റെ റിലീസ് നീട്ടി

single-img
11 July 2023

റാഫി- ദിലീപ് സൂപ്പർഹിറ്റ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഈ മാസം 14 ന് തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്ന സിനിമയുടെ റിലീസ് പ്രതികൂല കാലാവസ്ഥ മൂലം നീട്ടിവെക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പുതിയ റിലീസ് തീയതി ജൂലൈ 28 ആയിരിക്കും.

സംസ്ഥാനത്താകെയുള്ള കാലാവസ്ഥ പ്രതികൂലമായതിനാലും ഇനിയുള്ള ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ദിലീപിന് പുറമെ ജോജു ജോർജ്, വീണ നന്ദകുമാർ, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.