ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

single-img
21 March 2024

ദില്ലി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. അറസ്റ്റിൽ നിന്ന് തനിക്ക് സംരക്ഷണം വേണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്.

12 അംഗ ഇ ഡി സംഘം സെർച്ച് വാറൻ്റുമായി കെജ്രിവാളിൻ്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ട് തവണ സമൻസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. മുൻപ് സമാന കേസിൽ ബിആർഎസ് നേതാവ് കെ കവിതയെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ഇഡി നടപടിക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു.