മലൈക്കോട്ടൈ വാലിബനിലെ യുവ നടി ദീപാലി ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പ് ജേതാവ്

single-img
27 December 2023

മോഹൻലാല്‍ നായകനാകുന്ന ഏറ്റവും പുതിയ സിനിമ മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. നിലവിൽ ദീപാലി വസിഷ്‍ഠയാണ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ഇടംനേടിയിരിക്കുന്ന ഒരേയൊരു നടി. അറിയപ്പെടുന്ന ബെല്ലി ഡാൻസറും ഇന്റീയര്‍ ഡിസൈനറുമായ ഈ നടി നേരത്തെ മലൈക്കോട്ടൈ വാലിബൻ നായകൻ മോഹൻലാലിനൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അന്താരാഷ്‌ട്ര ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പില്‍ ദീപാലിക്ക് ഒന്നാം സ്ഥാനവുമുണ്ട്. ദീപാലി വസിഷ്‍ഠയുടെ ബെല്ലി ഡാൻസ് വീഡിയോകള്‍ ചര്‍ച്ചയാകാറുമുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബന്റെ പ്രധാന പ്രത്യേകത. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. . റിലീസ് ജനുവരി 25നാണ്.