ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ബിജെപി നേതാവിന് വധ ഭീഷണി

single-img
21 October 2022

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖിക്ക് വധഭീഷണി കത്ത് ലഭിച്ചു. ആര്‍എസ്എസ് കേന്ദ്രമായ നാഗ്പൂരിലെ ഓഫീസിലാണ് തലവെട്ടുമെന്ന ഭീഷണി കത്ത് ലഭിച്ചത്.

ഭീഷി കത്തില്‍, ”റസൂല്‍-ഇ-പാക് കി ഷാന്‍ മേ സര്‍ തന്‍ സേ ജുഡാ” എന്നാണ് എഴുതിയിരിക്കുന്നത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിദ്ദിഖിയുടെ രണ്ട് ചിത്രങ്ങളും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസിന്റെ ഗുരു പൂജയില്‍ പങ്കെടുത്തതിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് സിദ്ദിഖ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് തന്റെ ജന്മനാടായ നാഗ്പൂരില്‍ നിന്നുള്ള മതഭ്രാന്തന്മാരാണ് കത്തയച്ചതെന്ന് അദ്ദേഹം നാഗ്പൂരിലെ സക്കര്‍ദാര പോലീസിനോട് പറഞ്ഞു. തനിക്ക് ഭയമില്ലെന്നും സിദ്ദിഖ് പറഞ്ഞു.’ഒരു ബി.ജെ.പി അംഗമെന്ന നിലയില്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി ഞാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും’ ന്യൂനപക്ഷ നേതാവ് പറഞ്ഞു.