പാലാ ബിഷപ്പിനെ ചങ്ങലക്കിട്ടിരുന്നെങ്കില്‍ ളോഹ ധാരി ഡിക്രൂസിന്റെ നാവ് പൊങ്ങുമായിരുന്നില്ല: നാസര്‍ ഫൈസി കൂടത്തായി

single-img
30 November 2022

നേരത്തെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശിച്ച പാലാ ബിഷപ്പിനെ ചങ്ങലക്കിട്ടുരുന്നെങ്കില്‍ അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് പറഞ്ഞ ളോഹ ധാരി ഡിക്രൂസിന്റെ നാവ് പൊങ്ങുമായിരുന്നില്ല എന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മന്ത്രി വി അബ്ദുറഹ്‌മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ ‘തീവ്രവാദി’ പരാമര്‍ശത്തില്‍ തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു സമസ്ത നേതാവിന്റെ പ്രതികരണം.

അബ്ദുറഹിമാനില്‍ നിന്ന് ന്യൂനപക്ഷ വകുപ്പ് എടുത്ത് മാറ്റിയും പാലാ ബിഷപ്പിന്റെ അരമനകയറി മന്ത്രി വാസവന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഈ വിഷ സര്‍പ്പങ്ങളെ വളര്‍ത്തിയത് സര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശിച്ച പാലാ ബിഷപ്പിനെ ചങ്ങലക്കിട്ടുരുന്നെങ്കില്‍ അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് പറഞ്ഞ ളോഹ ധാരി ഡിക്രൂസിന്റെ നാവ് പൊങ്ങുമായിരുന്നില്ല. അബ്ദുറഹിമാനില്‍ നിന്ന് ന്യൂനപക്ഷ വകുപ്പ് എടുത്ത് മാറ്റിയും പാലാ ബിഷപ്പിന്റെ അരമനകയറി മന്ത്രി വാസവന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഈ വിഷ സര്‍പ്പങ്ങളെ വളര്‍ത്തിയത് സര്‍ക്കാര്‍ തന്നെയാണ്.

മതം കളിയില്‍ ഇടപെടേണ്ടെന്ന് അബ്ദുറഹിമാന്‍ മന്ത്രി പറഞ്ഞാലും ളോഹ ധാരി അദ്ദേഹത്തിന്റെ ‘അബ്ദുറഹിമാന്‍ ‘ പേരില്‍ തീവ്രവാദം പറഞ്ഞാല്‍ മതം അവിടെയും ഇടപെടും. ഭീകരതയുടേയും വെറുപ്പിന്റേയും കാസയുടെ പേബാധിതരെ കൂട്ടിലടക്കേണ്ടത് സര്‍ക്കാറാണ്. ഇനിയും ഇത്തരം ശൗര്യ ജീവികളെ മേയാന്‍ വിട്ടാല്‍ പൊതു സമൂഹം കൂട്ടിലടക്കും.എല്ലാം മറന്ന് സംഘടിക്കും.