ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങള്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ രംഗത്ത്

single-img
2 February 2023

പത്തനംതിട്ട : റാന്നിയില്‍ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങള്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ രംഗത്ത്.

കേസ് അട്ടിമറിക്കാന്‍ ഉദ്യോഗസ്‌ഥര്‍ കൂട്ട് നിന്നെരാപിച്ച്‌ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കി.കിണര്‍മൂടിയ കേസില്‍ ഒരു പ്രതിയെ റിമാന്റ് ചെയ്തത് പൊലീസിന്റെ മുഖം രക്ഷിക്കാനാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം രജിസറ്റര്‍ ചെയ്ത കേസിലാണ് പൊലീസ് അട്ടിമറി നടത്തിയെന്ന ആരോപണം. റാന്നി മുന്‍ ഡിവൈഎസ്പി മാത്യു ജോര്‍ജ് , എസ്‌എച്ച്‌ഒ സുരേഷ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജാതി വിവേചന നേരിട്ട കുടുംബങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതികള്‍ക്ക് മുന്‍ കൂര്‍ ജാമ്യം കിട്ടാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ പ്രൊസിക്യൂട്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസിനെതിരേയും ആക്ഷേപം. ദളിത് കുടുംബങ്ങള്‍ ഉപയോഗിച്ച വഴിയടച്ചതും കിണര്‍ മൂടിയതും ഇവര്‍ നേരിട്ട ആക്രമണങ്ങളും അടക്കും പല പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ ഒന്നിലും സമയോജിതമായി കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറിയിരുന്നില്ല. രണ്ട് കേസുകളില്‍ തെളിവില്ലെന്ന കാരണത്താല്‍ റാന്നി ഡിവൈഎസ്പിയായിരുന്ന മാത്യു ജോര്‍ജ് അന്വേഷണം അവസാനിപ്പിക്കാനും ശ്രമം നടത്തി. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷമായിട്ടും ജാതി വിവവേചനംകാട്ടിയ പ്രതികളായ ബൈജു സെബാസ്റ്റ്യനും പഞ്ചായത്ത് അംഗം ഷേര്‍ളിയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് പ്രതികളെ സഹായിച്ചത്കൊണ്ടാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്.

ദളിത് കുടുംബങ്ങള്‍ വെള്ളം എടുക്കാതിരിക്കാന്‍ പഞ്ചായത്തിന്റെ ആസ്തിയിലുള്ള കിണര്‍ അതിക്രിമിച്ച്‌ മൂടിയ കേസില്‍ പ്രതിയായ മണിമല സ്വദേശി സെബാസ്റ്റ്യന്‍ തോമസിനെ കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. പഴവങ്ങാടി പഞ്ചായത്ത് കൊടുത്ത കേസിലെ എട്ടാം പ്രതിയിണ് ഇയാള്‍. ഈ കേസിലും ബൈജു സെബാസ്റ്റ്യന്‍ അടക്കമുള്ള പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.