മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ കെ.സിയ്ക്ക് വേണ്ടി പറവൂർ ഒഴിഞ്ഞു നൽകും: വിഡി സതീശൻ

single-img
9 May 2026

ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ കെ.സി.വേണുഗോപാലിനെതിരെ കടുത്ത വിമർശനവുമായി വി.ഡി.സതീശൻ.എഐസിസി സംഘടന ചുമതലയുള്ള ജന. സെക്രട്ടറി എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് എംഎൽഎമാരെ സ്വാധീനിച്ചതായി വി.ഡി.സതീശൻ വിമർശിച്ചു.

അതന്നെ മുഖ്യമന്ത്രിയായില്ലെങ്കിൽ പടയാളിയായി തുടരുമെന്നും വി.ഡി.സതീശൻ അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കെ.സിയ്ക്ക് വേണ്ടി പറവൂർ ഒഴിഞ്ഞു നൽകുമെന്നും സതീശൻ വ്യക്തമാക്കി. കടുത്ത വിമർശനമാണ് കെ.സി.വേണുഗോപാലിനെതിരെ വി.ഡി.സതീശൻ യോഗത്തിൽ തുറന്നടിച്ചത്.