കോൺഗ്രസിനുള്ളിലെ അധികാര തർക്കം പ്രതീക്ഷിച്ചതാണ്; മൂന്നുപേർ മുഖ്യമന്ത്രിയാകാൻ മത്സരിക്കുന്നു: ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എൽഡിഎഫ് പാളയത്തിൽ പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള ചർച്ചകളും കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും സജീവമാകുന്നു. കോൺഗ്രസിനുള്ളിലെ അധികാര തർക്കം പ്രതീക്ഷിച്ചതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരിഹസിച്ചു.
മൂന്നുപേർ മുഖ്യമന്ത്രിയാകാൻ മത്സരിക്കുന്നതാണ് കോൺഗ്രസിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഈ തർക്കം നേരത്തെയും ഉണ്ടായിരുന്നതാണെന്നും ഇപ്പോൾ അത് പരസ്യമായ രീതിയിൽ രൂക്ഷമായെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇടതുമുന്നണിയുടെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഐഎം പൊളിറ്റ് ബ്യൂറോ (പിബി) യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകുമോ അതോ പുതിയ മുഖങ്ങൾ വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


