വ്യാപക പരാതി; ചൈനീസ് ലോൺ ആപ്പുകളുടെ ഓഫിസ് ED റെയ്ഡ്

single-img
3 September 2022

അനധികൃത ചൈനീസ് ലോൺ ആപ്പുകൾക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് പേയ്‌മെന്റ് ഗേറ്റ്‌വേകളായ പേടിഎം, റേസർപേ, കാഷ്‌ഫ്രീ എന്നിവ ഓഫിസുകളിൽ ഉൾപ്പടെ 6 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ച 17 കോടി രൂപയുടെ ഫണ്ടും റെയ്ഡുകളിൽ പിടിച്ചെടുത്തതായി ഏജൻസി അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ വ്യാജ രേഖകൾ ഉപയോഗിച്ച് അവരെ ഡമ്മി ഡയറക്ടർമാരാക്കിയാണ് ഇവരുടെ പ്രവർത്തനം എന്നാണ് ED അന്വേഷണത്തിൽ കണ്ടെത്തിയത്.

നിരവധി ആരോപണങ്ങളെത്തുടർന്ന് സ്മാർട്ട്‌ഫോൺ അടിസ്ഥാനമാക്കിയുള്ള ചൈനീസ് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ കഴിഞ്ഞ കുറേ മാസമായി ഇന്ത്യൻ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം, 100-ലധികം ആപ്പുകളുടെ ഒരു ശൃംഖല തകർത്തു ഡൽഹി പോലീസ് തകർത്തിരുന്നു. വായ്പ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിന് 22 പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡേറ്റ ചോർത്തൽ, വായ്പയെടുത്തവരിൽ നിന്ന് പണം തട്ടൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.