വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഎം: മാത്യു കുഴൽനാടൻ

single-img
13 January 2024

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ആരംഭിച്ച എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹമെന്ന് ദ്യം തന്നെ പറഞ്ഞതാണെന്നും എന്നാൽ വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഎം സെക്രട്ടറിയേറ്റാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഇതിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ഏജൻസി അന്വേഷണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം. നോട്ടീസ് കിട്ടിയ ശേഷം കെഎസ്‌ഐഡിസി നൽകിയ മറുപടി എന്താണെന്ന് മന്ത്രി പി രാജീവ് പറയണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സിഎംആർഎൽ കോടാനുകോടി രൂപയുടെ ലാഭം മറച്ചുവെച്ചു.

സിഎംആർഎല്ലിൽ 14 % ഷെയർ സംസ്ഥാന സർക്കാരിനുണ്ട്. സർക്കാരിന് കിട്ടേണ്ട പണം തട്ടിയെടുത്ത സിഎംആർഎല്ലിനെതിരെ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് വ്യവസായ മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.