സിപിഎം പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു

single-img
14 May 2026

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു.സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്.അതേസമയം, കെഎൻ ബാലഗോപാലിൻ്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍, പിണറായി വിജയൻ തന്നെ പ്രതിപക്ഷ നിരയെ നയിക്കട്ടെ എന്ന് സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിക്കുകയായിരുന്നു.