പച്ചക്കറി കൃഷി; സ്വന്തം നിലയ്ക്ക് കൃഷി ആരംഭിച്ച സിപിഎം കേരളത്തിന് മാതൃക: മുഖ്യമന്ത്രി

single-img
12 April 2023

പച്ചക്കറിക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടായപ്പോൾ സ്വന്തം നിലയ്ക്ക് കൃഷി ആരംഭിച്ച സിപിഎം കേരളത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കര്‍ഷക സംഘവും സിപിഎമ്മും ചേര്‍ന്ന് നടത്തുന്ന ‘വിഷുവിന് വിഷ രഹിത പച്ചക്കറി’ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട് വല്ലാത്ത ഒരു അവസ്ഥ നേരിടുന്ന ഘട്ടത്തിലാണ് സിപിഎം ഈ രീതിയിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. പച്ചക്കറിക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇവിടെ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കി. ആ ഘട്ടത്തിലാണ് സിപിഎം സ്വന്തം നിലയ്ക്ക് പച്ചക്കറി കൃഷിയിലേക്ക് കടന്നത്. ആ മാതൃകയാണ് എൽഡിഎഫ് സർക്കാർ വന്നപ്പോൾ കാർഷിക രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിലേക്ക് എത്തിച്ചത്. പക്ഷെ നമ്മള്‍ ഏറെക്കുറെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങിയപ്പ‍ോ‍ഴാണ് പ്രളയം എല്ലാം തകര്‍ത്തത്.

എന്നാൽ ഇപ്പോൾ സിപിഎം അതെല്ലാം വീണ്ടെടുക്കുകയാണ്. ഒരു നാടിന് ഒരു രാഷ്ട്രീയ പാർട്ടി കാണിച്ചു കൊടുക്കുന്ന മാതൃകയാണിതെന്നും എല്ലാ പ്രശ്നങ്ങളിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇത്തരത്തിലെ മാതൃകാ പ്രവർത്തനം സാധ്യമാകു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.