ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

single-img
2 March 2023

ലൈഫ് മിഷൻ അഴിമതി കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു ഇഡി ഉയർത്തിയ വാദം.

കോടതി ഇത് അം​ഗീകരിക്കുകയായിരുന്നു. പക്ഷെ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും കേസിൽ തന്നെ പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്.