മോദിയെന്ന രാജാവ് ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടം: പ്രകാശ് രാജ്

single-img
22 April 2024

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. നരേന്ദ്ര മോദിയെന്ന രാജാവ് വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടമാണെന്നും മൂന്നു തവണ രാജ്യസഭാ എം പിയായ രാജീവ് ചന്ദ്രശേഖർ ജനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നല്ല മനുഷ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നല്ല മനുഷ്യനാണ്. അദ്ദേഹത്തെ നന്നായി അറിയാം. പക്ഷേ ശശി തരൂരിനോടുള്ള വിശ്വാസ്യത കൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും എന്നാൽ താൻ കോൺഗ്രസുകാരനല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

കേന്ദ്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി രാജാവാണ്, രാജാവിന് എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലം രാജ്യസഭാ എംപിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ എവിടെയാണെന്നാണ് കര്‍ണാടക അന്വേഷിക്കുന്നത്. തന്നെക്കാൾ ദരിദ്രനാണെന്ന് വാദിക്കുന്ന രാജീവ്‌ അത് വ്യക്തമാക്കണമെന്നും തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും പ്രകാശ് രാജ് വെല്ലുവിളി ഉയർത്തി.