മകന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദം; ഏഷ്യാനെറ്റ് ന്യൂസ് 10 ദിവസങ്ങൾക്കുള്ളിൽ വാർത്ത പിൻവലിച്ചുകൊണ്ട് മാപ്പ് പറയണം: കെ സുരേന്ദ്രൻ

single-img
6 September 2022

കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക് നോളജിയിൽ നടന്ന തന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നൽകിയ വാർത്തയുടെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍.

തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഹീനമായ നീക്കത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ് ’ എന്ന അടിക്കുറിപ്പോടെ കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെയാണ് നിയമ നടപടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

10 ദിവസങ്ങൾക്കുള്ളിൽ വാർത്ത പിൻവലിച്ചുകൊണ്ട് മാപ്പ് പറയണം. ഇല്ലെങ്കിൽ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ മുഖേന ചാനലിനയച്ച നോട്ടീസിൽ സുരേന്ദ്രൻ പറയുന്നു.

കേന്ദ്ര സ്ഥാപനത്തിലെ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ എസിനെ നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ബി.ടെക്ക് അടിസ്ഥാന യോഗ്യത മാനദണ്ഡമാക്കി പ്രത്യേകം തയ്യാറാക്കിയ ഒരു ഒഴിവിലേക്കാണ് ഹരികൃഷ്ണനെ നിയമിച്ചത്.

അതേസമയം, പ്രസ്തുത തസ്തികയിലേക്ക് പരീക്ഷയെഴുതി മാസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ വിവരം ആര്‍ ജി സി ബി നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. നേരത്തെ ഉണ്ടായിരുന്ന രീതികളിൽ നിന്നും നിന്ന് വ്യത്യസ്തമായി ബി.ടെക്ക് മെക്കാനിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ക്ഷണിച്ച തസ്തികയാണിത്.

https://www.facebook.com/KSurendranOfficial/posts/611046257053402