കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശുദ്ധീകരണം

single-img
22 May 2023

തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലേറി നിയമസഭാ സമ്മേളനം ചേരുന്നതിനു തൊട്ടുമുന്‍പ് കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശുദ്ധീകരണം. കഴിഞ്ഞ ദിവസം രാവിലെ പുതിയ സര്‍ക്കാരിന്റെ ആദ്യസമ്മേളനം ചേരുന്നതിനു മുന്‍പായിരുന്നു സംഭവം.

പ്രത്യേക പൂജകള്‍ നടത്തിയതിനു ശേഷമാണ് ഒരു സംഘം ആളുകള്‍ ഗോമൂത്രം തളിച്ചത്. ശുദ്ധീകരണത്തിന്റെ ഭാഗമായാണ് വിധാന്‍ സഭയ്ക്ക് പുറത്ത് ഗോമൂത്രം തളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. 40 ശതമാനം കമ്മീഷൻ സർക്കാരിനെ പുറത്താക്കി വൃത്തിയാക്കിയെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ ഗോമൂത്രം തളിച്ചത്.

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് പ്രവർത്തകർ എത്തി നിയമസഭയ്ക്ക് പുറത്ത് ഗേറ്റിന് സമീപം ഗോമൂത്രം തളിച്ച് സഭ പ്രതീകാത്മകമായി ശുദ്ധീകരിക്കുകയായിരുന്നു. ബിജെപി സർക്കാരിന്റെ 40 ശതമാനം കമ്മീഷൻ സമ്പ്രദായം കോൺഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയായിരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും കമ്മീഷൻ വാങ്ങുന്ന ബസവരാജ് ബൊമ്മെ സർക്കാരിന് 40 സീറ്റ് നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന പ്രചാരണം.